തിരുവനന്തപുരത്തും കോടതിവളപ്പില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

attack-against-journalists

തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതി പരിസരത്ത് അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍  രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം ഹൈക്കോടതിക്ക് സമീപമുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് വഞ്ചിയൂര്‍ കോടതിയ്ക്ക് സമീപത്ത് അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ജീവൻ ടിവിയുടെ തിരുവനന്തപുരം റിപ്പോർട്ടർ അനുലാലിനും ഒരു വക്കീൽ ഗുമസ്തനുമാണ് പരുക്കേറ്റത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെന്റെ കാർ അഭിഭാഷകർ അടിച്ചുതകർത്തു.

കോടതിയിലെ മീഡിയ റൂമിൽ മാധ്യമപ്രവർത്തകരെ അപമാനിച്ച് പോസ്റ്ററുകൾ പതിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. നാലാം ലിംഗക്കാർക്ക് പ്രവേശനമില്ലെന്ന് എഴുതിയ പോസ്റ്ററുകളാണ് പതിപ്പിച്ചത്.

മാധ്യമപ്രവർത്തകരെ അപമാനിച്ച് കോടതിയിലെ മീഡിയ റൂമിൽ പോസ്റ്ററുകൾ പതിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. നാലാം ലിംഗക്കാർക്ക് പ്രവേശനമില്ലെന്നാണ് പോസ്റ്ററുകളിൽ എഴുതിയിരുന്നത്. ഇതുകൂടാതെ മീഡിയാ റൂം പൂട്ടുകയും ചെയ്തു.attack-against-journalists

ഈ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച  മാധ്യമപ്രവർത്തകര്‍ക്ക് നേരെ  അഭിഭാഷകർ പ്രകോപനവുമായി രംഗത്തെത്തി. സംയമനംപാലിച്ച മാധ്യമപ്രവർത്തകർ തിരികെ വരുമ്പോൾ അഭിഭാഷകർ കോടതിയുടെ കവാടം അടയ്ക്കുകയും തുടർന്ന് കല്ലെറിയുകയും ചെയ്യുകയായിരുന്നു.

prp

Leave a Reply

*