മ്യാ​ന്‍​മ​റി​ല്‍ നി​ന്നും അ​തി​ര്‍​ത്തി ക​ട​ന്ന് മൂ​ന്ന് പേ​ര്‍ ഇ​ന്ത്യ​യില്‍ ; അ​ന്വേ​ഷ​ണം

ന്യൂ​ഡ​ല്‍​ഹി: മ്യാ​ന്‍​മ​റി​ല്‍ നി​ന്നും അ​തി​ര്‍​ത്തി ക​ട​ന്ന് മൂ​ന്ന് പേ​ര്‍ ഇ​ന്ത്യ​യി​ലെ​ത്തിയതായി റിപ്പോര്‍ട്ട് . പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട മൂ​ന്നു​പേ​രാ​ണ് മി​സോ​റാ​മി​ലെ സെ​ര്‍​ചി​പ്പ് ജി​ല്ല​യി​ല്‍ പ്രവേശിച്ചത് . പ​ട്ടാ​ള ഭ​ര​ണ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം തുടങ്ങിയ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മ്യാ​ന്‍​മ​റി​ല്‍ നി​ന്നും പൗരന്മാര്‍ രാജ്യത്തെത്തുന്നത് .

മൂ​ന്ന് പേ​ര്‍ മ്യാ​ന്‍​മ​റി​ന്‍റെ അ​തി​ര്‍​ത്തി​യി​ലു​ള്ള സെ​ര്‍​ച്ചി​പ്പ് ജി​ല്ല​യി​ലേ​ക്ക് ബു​ധ​നാ​ഴ്ച പ്ര​വേ​ശി​ച്ച​താ​യി മി​സോ​റം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ലാ​ല്‍​ചാം​ലി​യാ​ന സ്ഥി​രീ​ക​രി​ച്ചു. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു .

അതെ സമയം ഇ​ന്ത്യ​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് അ​ഭ​യാ​ര്‍​ത്ഥി പ​ദ​വി ന​ല്‍​കു​മെ​ങ്കി​ലും സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം ഇ​തി​നെ​തി​രെ​യാ​ണെ​ങ്കി​ല്‍ അ​വ​രെ നാ​ടു​ക​ട​ത്തും. മ്യാ​ന്‍​മ​റി​ല്‍ പ​ട്ടാ​ള ഭ​ര​ണ​ത്തി​നെ​തി​രെ വ​ലി​യ പ്ര​ക്ഷോ​ഭ​മാ​ണ് അരങ്ങേറുന്നത് . അതെ സമയം ക​ഴി​ഞ്ഞ ദി​വ​സം നി​ര​വ​ധി പ്ര​തി​ഷേ​ധ​ക്കാ​രെ പ​ട്ടാ​ളം വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

prp

Leave a Reply

*