‘മൈ സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്തുവിട്ട്‌ മമ്മൂട്ടി

നവാഗതയായ റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന പാര്‍വ്വതി- പൃഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’യുടെ ട്രെയിലറെത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്.

മലയാള ചലചിത്രലോകത്തെ ആകെമൊത്തം പിടിച്ച്‌കുലുക്കിയ കസബ വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ പുറത്തിറങ്ങിയ മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകരുടെ ഡിസ്ലൈക്ക് ക്യാമ്പയിന്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ട്രെയിലര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

‘എന്ന് നിന്‍റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോഷ്ണി ദിനകര്‍ തന്നെയാണ്.

Related posts

Leave a Reply

*