ആത്മാഭിമാനമുള്ള ഒരൊറ്റ മുസ്ലീം സ്ത്രീയ്ക്കും ഹിജാബ് അണിയാന്‍ സാധിക്കില്ലെന്ന് ജസ്ല മാടശ്ശേരി(jasla madassery hijab).
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക ഫാസിസത്തിന്റെ ചാക്കിനുള്ളില്‍ കയറും പോലെ തന്നെയാണെന്ന് ജസ്ല പറഞ്ഞു.
ഹിജാബില്‍ നിന്നും ഇറങ്ങിയാല്‍ കൊല്ലപ്പെടാന്‍ സാദ്ധ്യതയുള്ളിടത്ത് ആ മുസ്ലീം സ്ത്രീ കൊല്ലപ്പെടുമെന്നും, അല്ലാത്തിടത്ത് ഒറ്റപ്പെടുത്തി അക്രമിച്ച് നാടുകടത്തുമെന്നും ജസ്ല തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. കൊല്ലാനും അക്രമിച്ച് നാടു കടത്താനും പറ്റിയില്ലെങ്കില്‍ വ്യഭിചാര ചാപ്പ അടിച്ച്, അവളുടെ ശരീര ഭാഗങ്ങള്‍ക്ക് വില നിലവാര പട്ടിക തയ്യാറാക്കി പ്രസിദ്ദീകരിക്കുവമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇറാനില്‍ ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്തതിന് മതമൗലികവാദികള്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. 22 കാരിയായ മഹ്സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ വനിതകള്‍ ഹിജാബ് ഊരി വലിച്ചെറിഞ്ഞ് തെരുവില്‍ പ്രതിഷേധിക്കുകയാണ്. ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഇറാന് ഭരണകൂടത്തിന്റെ ഇത്തരം തീവ്ര നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതിനിടെ ഹിജാബ് വിഷയത്തില്‍ വ്ളോഗറും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരിയുടെ അഭിപ്രായം സമൂഹമാദ്ധ്യമത്തില്‍ ചര്‍ച്ചയാകുകയാണ്.(jasla madassery hijab)
കഴിഞ്ഞ സെപ്തംബര്‍ 13-നായിരുന്നു സംഭവം. ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്ക്കായാണ് ടെഹ്റാനിലെത്തിയത്. യുവതിയുടെ വേഷത്തില്‍ പ്രകോപിതരായ മതമൗലികവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദ്രത്തിലെത്തിച്ചാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. സഹോദരനെയും സംഘം ക്രൂരമായി ആക്രമിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മഹ്സ മരിച്ചത്.
കോട്ടയം: പാമ്ബാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത് ( straydog attack kottayam ). വീട്ടില്‍ കിടന്നുറങ്ങിയ സ്കൂള്‍ വിദ്യാര്‍ത്ഥിയടക്കം ഏഴു പേര്‍ക്കാണ് ഇന്നലെ നായയുടെ കടിയേറ്റത് ( straydog attack kottayam ).
വയറിലും നെഞ്ചിലും ഉള്‍പ്പെടെ മുപ്പത്തിനാല് മുറിവുകളാണ് മിനിട്ടുകള്‍ മാത്രം നീണ്ട നായ ആക്രമണത്തില്‍ നിഷയ്ക്ക് ഉണ്ടായത്. വീട്ടില്‍ ഉറങ്ങികിടക്കുന്നതിനിടെയാണ് നിഷയുടെ അയല്‍വാസിയായ ഏഴാം ക്ലാസുകാരന് സെബിന് കടി കിട്ടിയത്. ബഹളം കേട്ടെത്തിയ മറ്റ് അഞ്ച് പേര്‍ക്കും നായയുടെ കടിയേറ്റു. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു.
നായയെ നാട്ടുകാര്‍ കൊന്നെങ്കിലും പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധ ഉളളതുകൊണ്ടാണെന്ന് സംശയം ഉയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം.
നമീബിയയില്‍ നിന്ന് എട്ടു ചീറ്റപ്പുലികളുമായി ഇന്ന് രാവിലെ ജയ്പ്പൂരില്‍ പറന്നിറങ്ങിയ കടുവാപക്ഷിയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം ( Features of Tiger plane ). ഇന്നലെ വൈകുന്നേരം ആറരയോടെ (നമീബിയന്‍ സമയം) ടേക്കോഫ് ചെയ്ത വിമാനം എട്ടര മണിക്കൂറിലേറെ പറന്നാണ് പുലര്‍ച്ചെ ജയ്പൂരിലെത്തുന്നത്( Features of Tiger plane ).
കടുവാപക്ഷി
2001 ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വാങ്ങിയ ഈ ബോയിങ് 747-400 യാത്രാവിമാനം 2012 ജൂണില്‍ ട്രാന്‍സ്ഏറോ എയര്‍ലൈന്‍സ് എന്ന റഷ്യന്‍ സ്വകാര്യ വിമാനക്കമ്ബനി വാങ്ങി. കെയറിങ് ഫോര്‍ ടൈഗേഴ്സ് ടുഗെതര്‍ എന്നു പേരിട്ട കടുവാ-മുഖ പെയിന്റടിച്ചാണ് വാങ്ങിയതു തന്നെ. പക്ഷെ ചില കരണങ്ങളാല്‍ 2015 ല്‍ കമ്ബനി പൂര്‍ണ പരാജയമായി മാറി.
പിന്നീട് ആറുകൊല്ലം വെറുതേകിടന്ന വിമാനം 2021 ല്‍ അമേരിക്കയിലെ ടിവിപിഎക്സ് ട്രസ്റ്റ് സര്‍വീസസ് എന്ന കമ്ബനി ഏറ്റെടുത്തു. അവരുടെ പക്കല്‍ നിന്നാണ് ഈ വര്‍ഷം മാര്‍ച്ചിന് മൊള്‍ഡാവ ആസ്ഥാനമായി ചാര്‍ട്ടര്‍ സര്‍വീസും ചരക്കു സര്‍വീസും നടത്തുന്ന ടെറാ ഏവിയ, 21 കൊല്ലത്തിലേറെ പഴക്കമുള്ള ഈ വിമാനം വാങ്ങുന്നത്.
ചീറ്റപ്പുലികളെ കൊണ്ടുവരാന്‍ പറ്റിയ വിമാനം തപ്പുമ്ബോഴാവണം, ഈ കടുവാമുഖ വിമാനം മോദി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പുലികളെ കൊണ്ടുവരാന്‍ കടുവാ വിമാനം തിരഞ്ഞെടുത്തതോടെ സംഭവം കൂടുതല്‍ ചര്‍ച്ചയാവുകയായിരുന്നു. പുലികളെ ഇറക്കി ജയ്പൂരില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഇവന് ടേക്കോഫ് ചെയ്തു.
നായകളെ പേടിച്ച് ജീവിയ്ക്കേണ്ട വാര്ത്തകളിലേയ്ക്കാണ് നാം ഇന്ന് കണ്‍തുറക്കുന്നത് (To avoid dog bites ). തലങ്ങും വിലങ്ങും പാഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ്ക്കൊണ്ടിരിയ്ക്കുകയാണ് ഇവ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്നു. രോഗിയ്ക്ക് വിഷബാധയേറ്റാല്‍ , രോഗി വിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ ഇത് 100 ശതമാനവും ഗുരുതരമായ വിഷബാധയാണ് (To avoid dog bites ).

