മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എസ് ഹംസയെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എസ് ഹംസയെ പദവികളില്‍ നിന്ന് നീക്കിയതായി പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘടനയില്‍ നിരന്തരമായി അച്ചടക്ക ലംഘനം നടത്തി വരുന്ന സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ പദവികളില്‍ നിന്നും അന്വേഷണ വിധേയമായി സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫിസില്‍ നിന്ന് അറിയിച്ചതായി പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചു.

prp

Leave a Reply

*