മുംബൈ കര്‍ഷക-തൊഴിലാളി മഹാസംഗമത്തില്‍ ആവേശമായി മലയാളികളായ അച്ഛനും മകളും

മുംബൈ> മുംബൈ ത്രിദിന കര്‍ഷക-തൊഴിലാളി മഹാസംഗമത്തില്‍ ആവേശമായി മലയാളി ചിത്രകാരനും മകളും. ഡല്‍ഹി അതിര്‍ത്തിയില്‍ രണ്ടു മാസമായി സമരം നയിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുംബൈ നഗരത്തില്‍ നടത്തിയ ത്രിദിന കര്‍ഷക-തൊഴിലാളി മഹാസംഗമത്തിലാണ് വേറിട്ട കാഴ്ച . ചിത്രകാരനും കവിയുമായ ടി കെ മുരളീധരനും ചിത്രകാരി കൂടിയായ മകള്‍ കൃഷ്ണ മുരളീധരനും ചേര്‍ന്നാണ് കര്‍ഷക സമരത്തെ പിന്തുണച്ച്‌ ഒരുമിച്ചൊരു ചിത്രം വരച്ചത്.

മുംബൈ ആസാദ് മൈതാനിലേ മഹാസംഗമ വേദിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സമൂഹ ചിത്ര രചനയിലാണ് ഇവര്‍ പങ്കെടുത്തത്. മുംബൈയില്‍ നടക്കുന്ന ത്രിദിന കര്‍ഷക-തൊഴിലാളി മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യാ കിസാന്‍സഭയുടെ ആഭിമുഖ്യത്തില്‍ ഇരുപതിനായിരത്തിലധികം കര്‍ഷകരും തൊഴിലാളികളുമാണ് ശനിയാഴ്ച വാഹന റാലിയായി നാസിക്കില്‍ നിന്നും പുറപ്പെട്ടത്. ഞായറാഴ്ച മുംബൈയില്‍ എത്തിയ മാര്‍ച്ചിന് ആവേശകരമായ സ്വീകരമാണ് ലഭിച്ചത്. വിവിധ മേഖലകളില്‍ നിന്നായി നിരവധി മലയാളികളും റാലിയില്‍ പങ്ക് ചേര്‍ന്നു.

ഞായറാഴ്ച രാത്രിയോടെ കര്‍ഷക -തൊഴിലാളി റാലി മുംബൈയിലെ അസാദ് മൈതാനത്തില്‍ എത്തിച്ചേര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് രാജ് ഭവന്‍ മാര്‍ച്ചു നടക്കും

prp

Leave a Reply

*