ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പച്ചക്കൊടി. നേരിയ പ്രതീക്ഷ നല്‍കുന്ന കേന്ദ്രാനുമതിയാണ് ലഭിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തിനാണ് അനുമതി.
പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തെ അനുവദിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്.
എന്നാല്‍ കേരളവും തമിഴ്നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്നാടിന്‍റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി. 53.22 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള സാധ്യതയാണ് കേരളം പരിശോധിക്കുന്നത്. 50 ഹെക്ടര്‍ വനഭൂമിയാണ് അണക്കെട്ട് നിര്‍മ്മാണത്തിന് ആവശ്യമായി വരുന്നത്.
