മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരക്കില്‍ ആശങ്ക ഉണ്ടെന്ന് മന്ത്രി എം എം മണി

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരക്കില്‍ ആശങ്ക ഉണ്ടെന്ന് മന്ത്രി എം എം മണി. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 134 അടിയില്‍ എത്തി. മഴ കുറഞ്ഞത് കാരണം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത് നേരിയ ആശ്വാസം നല്‍കുന്നു. ഡാം തുറക്കേണ്ടത് തമിഴ്നാടാണെന്നും നിയന്ത്രണം അവര്‍ക്കാണെന്നും കേരളം ആശങ്ക തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും കേരളത്തിലും മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇടുക്കി അടക്കം ഉള്ളമറ്റ് ഡാമുകളിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി.

രാജമല ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ‌ ടാറ്റ കമ്ബനിയും പഞ്ചായത്തും തയ്യാറാക്കിയ പട്ടിക അടിസ്ഥാനമാക്കിയാണ് കാണാതായവരുടെ കണക്ക് തയ്യാറാക്കിയതെന്നും മന്ത്രി എം എം മണി പറഞ്ഞു.

prp

Leave a Reply

*