മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ 8ന് തുറക്കും; രണ്ടാം മുന്നറിയിപ്പ് നല്‍കി

തൊടുപുഴ∙ മുല്ലപ്പെരിയാറില്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് 141 അടിയിയെത്തി.ഷട്ടറുകള്‍ രാവിലെ 8ന് തുറക്കും.

പ്രദേശത്ത് ആറ് മണിയോടെ രണ്ടാമത്തെ ജാ​ഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാമിന്റെ V3, V4 എന്നീ രണ്ട് ഷട്ടറുകള്‍ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ഉച്ചമുതല്‍ ശക്തമായ മഴയാണ്.

ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. നിലവിലെ ജലനിരപ്പ് 2,399.38 അടിയാണ്. ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രി തുറന്നു. സെക്കന്‍ഡില്‍ 10,000 ലീറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്. അതേസമയം, സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളില്‍ വന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ആവശ്യമെങ്കില്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

prp

Leave a Reply

*