ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിക്ക് മുകളിലെത്തിയ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 11.30ന് തുറക്കും.
ജലനിരപ്പ് റൂള്‍ കര്‍വിനോട് അടുത്താല്‍ ഇന്ന് തന്നെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കും. 6592 ഘനയടി ആണ് നിലവിലെ നീരൊഴുക്ക്.
രാവിലെ 10 മുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ അറിയിച്ചെങ്കിലും പിന്നീട് 11.30ന് തീരുമാനിക്കുകയായിരുന്നു. മലമ്ബുഴ ഡാമും ഇന്ന് തുറന്നേക്കും.
കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ 11ന് തുറക്കും. ഡാമില്‍ മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിന്‍്റെ 3 ഷട്ടറുകളും 50 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. ഇടുക്കിയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ടിലെ ജലനിരപ്പ് 30.25 മീറ്ററായി വര്‍ദ്ധിച്ചു. കല്ലടയാറിന്്റെ ഇരു കരകളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ഇടവിട്ട് ശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട്.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് 12.065 ആണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 10.015 മീറ്ററും അപകട നില 11.015 മീറ്ററുമാണ്.

