മുളന്തുരുത്തിയില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു. ഇന്നു രാവിലെ വൈക്കം കായലില്‍ നിന്നാണ് മൃതദേഹം കണ്ടു കിട്ടിയത്.

മുളന്തുരുത്തി കാരിക്കോട് സ്വദേശി ടി.ആര്‍ അനീഷ് ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. എറണാകുളം ജില്ലയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

കനത്തമഴയില്‍ തിരുവനന്തപുരം ആര്യങ്കോട് കാലായില്‍ ഒരു വീട് തകര്‍ന്നു. പത്തനംതിട്ടയില്‍ നദികളിലെ ജലനിരപ്പ് അപകട നിലയില്‍ പമ്ബ, അച്ചന്‍കോവില്‍ മണിമല, തിരുവല്ല, അപ്പര്‍ കുട്ടനാട് മേഖലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തിരുവല്ല താലൂക്കിലാണ് ക്യാമ്ബ് ഏറ്റവും കൂടുതല്‍ തുറന്നത്. 226 ആളുകളെ ക്യാമ്ബിലേക്ക് മാറ്റി. കിഴക്കന്‍ മലയോര മേഖലയിലും വന പ്രദേശങ്ങളിലും മഴ തുടരുകയാണ്.

20 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം ജില്ലയിലെത്തി.പാലക്കാട് ജില്ലയിലെ പറമ്ബിക്കുളത്തേക്കും വിനോദയാത്ര നിയന്ത്രണം ഏര്‍പ്പെടുത്തി. അട്ടപ്പാടി മേഖലയിലേക്ക് വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് വരെ ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു

prp

Leave a Reply

*