മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

വിദഗ്ദ കമ്മിറ്റി അംഗീകരിച്ച റൂള്‍ കര്‍വ് പുന പരിശോധിക്കണം എന്നും പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ അണക്കെട്ട് നിര്‍മിക്കണം എന്നുമാണ് കേരളം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്. അതേ സമയം ബേബി ഡാം ബലപ്പെടുത്തണം എന്ന നിര്‍ദ്ദേശവുമായി കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.

എര്‍ത്ത് ഡാമും ബേബി ഡാമും ബലപ്പെടുത്തണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തിലൂടെ നല്‍കിയിരിക്കുന്നത്. അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റ പണി നടത്തണം എന്നത് ഉള്‍പ്പടെ തമിഴ്നാട് നല്‍കിയ അപേക്ഷയിലെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് കേന്ദ്രം കേരളത്തിന് കത്ത് നല്‍കിയത്. കേന്ദ്ര ജല ജോയിന്‍്റ് സെക്രട്ടറിയാണ് കത്ത് നല്‍കിയത്.

അതേസമയം മുന്നൂറിലേറെ പേജുള്ള സത്യവാങ്മൂലം വിഷയത്തില്‍ കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. പുതിയ ഡാം നിര്‍മിക്കുകയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം എന്നറിയിച്ച കേരളം സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കയും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അണക്കെട്ടിന്‍്റെ വൃഷ്ടി പ്രദേശത്ത് മഴയുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റം സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്.

2017 മുതല്‍ 2021 വരെ പെയ്ത മഴയുടെ അളവ് ഉള്‍പ്പടെ മുന്നൂറിലേറെ പേജുള്ള സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്. 2017 മുതല്‍ പലപ്പോഴായി പെയ്ത അപ്രതീക്ഷിത മഴ മൂലം അണക്കെട്ടില്‍ പെട്ടന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടായതായി ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ സത്യവാങ്മൂലത്തിനൊപ്പം കേരളം സമര്‍പ്പിച്ചു.

വിദഗ്ദ സമിതിയുടെ അംഗീകാരത്തോടെ തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് പരിശോധിക്കണം എന്ന ആവശ്യവും കോടതിയില്‍ കേരളം ഉന്നയിച്ചു. ജല നിരപ്പ് ഉയര്‍ത്തണം എന്ന തമിഴ്നാടിന്‍്റെ നിര്‍ദ്ദേശം നില നില്‍ക്കെ ആണ് റൂള്‍കര്‍വ് പരിശോധിക്കണം എന്ന ആവശ്യം കേരളം ഉന്നയിച്ചത്. കേസില്‍ ശനിയാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍

prp

Leave a Reply

*