മുഹമ്മദ്​ ഹാരിസ്​ നാലപ്പാട്​ കര്‍ണാടക യൂത്ത്​ കോണ്‍ഗ്രസ്​ അധ്യക്ഷ പദവിയിലേക്ക്​


ബംഗളൂരു: കര്‍ണാടക പ്രദേശ്​ യൂത്ത്​ കോണ്‍ഗ്രസ്​ കമ്മിറ്റി അധ്യക്ഷ പദവി സംബന്ധിച്ച്‌​ നിലനിന്ന തര്‍ക്കത്തില്‍ തീരുമാനം. ഒാണ്‍ലൈന്‍ വോ​െട്ടടുപ്പിലൂടെ നടന്ന തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയിട്ടും അവസാന നിമിഷം തന്നെ പുറംതള്ളിയതി​െനതിരെ മുഹമ്മദ്​ ഹാരിസ്​ നാലപ്പാട്​ ദേശീയ നേതൃത്വത്തിന്​ നല്‍കിയ പരാതിയിലാണ്​ സമവായമായത്​. 2022 ജനുവരി 31 വരെ നിലവിലെ അധ്യക്ഷന്‍ രക്ഷ രാമയ്യ തുടരുമെന്നും അതിന്​ ശേഷം മുഹമ്മദ്​ ഹാരിസ്​ നാലപ്പാട്​ സ്​ഥാനമേറ്റെടുക്കുമെന്നും യൂത്ത്​ കോണ്‍ഗ്രസ്​ ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്​ ഒൗദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അതോടൊപ്പം രക്ഷ രാമയ്യയുടെ കാലാവധി തീരുന്നതുവരെ മുഹമ്മദ്​ ഹാരിസിനെ യൂത്ത്​ കോണ്‍ഗ്രസ്​ അഖിലേന്ത്യാ സെക്രട്ടറിയായും നിയമിച്ചു. കഴിഞ്ഞ ജനുവരി 10,11,12 തീയതികളില്‍ മൊബൈല്‍ ആപ്പ്​ വഴിയാണ്​ കര്‍ണാടക യൂത്ത്​ കോണ്‍ഗ്രസ്​ അധ്യക്ഷസ്​ഥാനത്തേക്കുള്ള വോ​ട്ടടുപ്പ്​ നടന്നത്​. മുഹമ്മദ്​ ഹാരിസിന്​ 64,203ഉം രക്ഷ രാമയ്യക്ക്​ 57,271ഉം വോട്ട്​​ ലഭിച്ചു​. മറ്റൊരു സ്​ഥാനാര്‍ഥിയായിരുന്ന ദക്ഷിണ കന്നടയിലെ മിഥുന്‍ റായിക്ക്​ 3104 വോട്ട്​ ലഭിച്ചു. പ്രായക്കൂടുതല്‍ ചൂണ്ടിക്കാട്ടി മിഥുന്‍ റായിയെ അയോഗ്യനാക്കി.

മുന്‍ മന്ത്രി എം.ആര്‍. സീതാറാമി​െന്‍റ മകനായ രക്ഷ രാമയ്യയെ (34) ആണ്​ അധ്യക്ഷനായി തെരഞ്ഞെടുത്തത്​. ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ. ഹാരിസി​െന്‍റ മകനാണ്​ മുഹമ്മദ്​ ഹാരിസ്​ നാലപ്പാട്​. 2018 ല്‍ നടന്ന മര്‍ദന ​േകസി​െന്‍റ പേരില്‍ മുഹമ്മദ്​ ഹാരിസിനെ അയോഗ്യനാക്കിയെന്നായിരുന്നു​ വിശദീകരണം. എന്നാല്‍, തെരഞ്ഞെടുപ്പിന്​ മത്സരിക്കു​േമ്ബാഴില്ലാത്ത എന്ത്​ അയോഗ്യതയാണ്​​ ഫലത്തിന്​ ശേഷം ആരോപിക്കുന്നതെന്നും​ കോണ്‍ഗ്രസിലെ വിഭാഗീയതയുടെ ഭാഗമായാണ്​ മാനദണ്​ഡങ്ങള്‍ ലംഘിച്ച്‌​ മുഹമ്മദ്​ ഹാരിസിനെ നീക്കിയതെന്നും ഒരു വിഭാഗം പരാതി ഉന്നയിച്ചു. മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ പിന്തുണയോടെയാണ്​ രക്ഷ രാമയ്യയെ അധ്യക്ഷസ്​ഥാനത്തേക്ക്​ തെരഞ്ഞെടുത്തതെന്നും മുഹമ്മദ്​ ഹാരിസിനെ അധ്യക്ഷനാക്കാതിരിക്കാന്‍ സിദ്ധരാമയ്യ വിഭാഗം രാഹുല്‍ഗാന്ധിയെ ബന്ധപ്പെട്ടിരുന്നതായുമായാണ്​ ആരോപണം.

മുഹമ്മദ്​ ഹാരിസിനായി കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ശക്തമായി രംഗത്തുണ്ടായിരുന്നു. കര്‍ണാടക കോണ്‍ഗ്രസി​െന്‍റ ചുമതലയുള്ള എ.​െഎ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ്​സിങ്​ സുര്‍ജെവാലയുടെ നേതൃത്വത്തില്‍ ഇരു നേതാക്കള്‍ക്കുമിടയില്‍ അനുരഞ്​ജന ചര്‍ച്ചയും നടന്നിരുന്നു. ഒാണ്‍ലൈന്‍ വോ​െട്ടടുപ്പി​െന്‍റ ഫലം പുനഃപരിശോധിക്കണമെന്നും രേഖാമൂലം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ട്​ മുഹമ്മദ്​ ഹാരിസ്​ ദേശീയ നേതൃത്വത്തിന്​ കത്തുനല്‍കി. ഇതേ തുടര്‍ന്നാണ്​ മൂന്നു വര്‍ഷം കാലാവധിയുള്ള പദവിയില്‍ രക്ഷ രാമയ്യയുടെ കാലാവധി ഒരു വര്‍ഷമാക്കി കുറച്ച്‌​ ദേശീയ അധ്യക്ഷ​െന്‍റ തീരുമാനം വന്നത്​.

prp

Leave a Reply

*