‘മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍’ എന്ന് പേരിടാന്‍ ധൈര്യമുണ്ടോ?: നാദിര്‍ഷ ചിത്രത്തെ വിമര്‍ശിച്ച്‌ അലി അക്ബര്‍

പട്ടരുടെ മട്ടൺ കറി എന്ന സിനിമപേര് ബ്രാഹ്മണ സഭയെ ആക്ഷേപിക്കുന്ന തരത്തിൽ ഉള്ളതാണ് എന്നതിനാൽ പട്ടരുടെ മട്ടൺ കറി എന്ന് പേര് മാറ്റണം എന്നുപറഞ്ഞ് നിരവതി പോസ്റ്റ്‌ കളും സൈബർ അക്രമണങ്ങളും അതിന്റെ സംഘടകർക്ക് നേർ ഉണ്ടായിരുന്നു.അതെ തുടർന്ന് പട്ടരുടെ മട്ടൺ കറി എന്ന് മാറ്റി “പട്ടണത്തിൽ മട്ടൺ കറി “എന്ന് ആക്കുക ആയിരുന്നു ‘

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിനെതിരെ കനത്ത സൈബര്‍ ആക്രമണമാണ് ഉയരുന്നത്. ‘നോട്ട് ഫ്രം ദ ബൈബിള്‍‘ എന്ന ടാഗ്‌ലൈന്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ ക്രിസ്ത്യന്‍ സംഘടനകളും വൈദികനും അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, സംവിധായകന്‍ അലി അക്ബറും ചിത്രത്തിന്റെ പേരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ‘മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍’ എന്ന് പേരിടാന്‍ ധൈര്യമുണ്ടാകുമോ എന്നാണു അലി അക്ബര്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചത്.

https://youtu.be/6e3uhavJaQ0

‘ഈശോ നോട്ട് ഫ്രം ബൈബിള്‍, ഒരു സിനിമയുടെ പേരാണ്, മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍ എന്ന് പേരിടാന്‍ ഇവര്‍ക്ക് ധൈര്യം വരുമോ’ എന്നാണ് അലി അക്ബറിന്റെ വിമര്‍ശനം. കത്തോലിക്ക വൈദികനായ ഫാ. സെബാസ്റ്റിയന്‍ ജോണ്‍ കിഴക്കേതിലും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ‘മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് not from the Quran എന്ന ടാഗ്‌ലൈനില്‍ ഒരു പടം ഇറക്കാന്‍ പറ്റുമോ?’ എന്നാണു വൈദികന്റെ ചോദ്യം.

അതേസമയം, സംഭവം വിവാദമായതോടെ പ്രതികരണവുമായി നാദിര്‍ഷ രംഗത്ത് വന്നു. നിമയുടെ പേര് മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷേ ടാഗ്‌ലൈന്‍ മാറ്റുകയാണെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും, ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.https://www.facebook.com/v8.0/plugins/post.php?app_id=&channel=https%3A%2F%2Fstaticxx.facebook.com%2Fx%2Fconnect%2Fxd_arbiter%2F%3Fversion%3D46%23cb%3Dfb9ecfaa679618%26domain%3Dm.dailyhunt.in%26origin%3Dhttps%253A%252F%252Fm.dailyhunt.in%252Ff3839ab1e6f9048%26relation%3Dparent.parent&container_width=730&href=https%3A%2F%2Fwww.facebook.com%2Faliakbardirector%2Fposts%2F10227635718104893&locale=kn_IN&sdk=joeyDailyhunt

prp

Leave a Reply

*