പുതുമകളുമായി മോട്ടോയുടെ പ്രീമിയം മോട്ടോ ജി 5 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. ഓട്ടോ ഫോക്കസ് 13 എംപി പിന്‍ കാമറ, സെല്‍ഫിക്കുവേണ്ടി 5 എംപി വൈഡ്ആംഗിള്‍ ലെന്‍സ്, അതിവേഗതയുള്ള 1.4 ഗെഹാ ഹെട്‌സ് ഒക്ടാകോര്‍ പ്രോസസര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉണ്ട്. ആന്‍ഡ്രോയ്ഡ് 7.0 യിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം, ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍, 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം, എന്നിവയാണ് മറ്റു ഘടകങ്ങള്‍. ആമസോണില്‍ ഫോണ്‍ ലഭ്യമാണ്. വില 11,999 രൂപ മുതല്‍.


