പാലാരിവട്ടത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

കൊച്ചി: പാലാരിവട്ടത്ത് അമ്മ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കൊട്ടാരക്കര സ്വദേശിനി ഉദയ(30) ആണ് ആത്മഹത്യ ചെയ്തത്. ഇവർ ഏതാനും മാസങ്ങളായി പാലാരിവട്ടത്ത് ഒരു ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു.

കുടുംബവുമായി അകൽച്ചയിലായിരുന്നുവെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. എന്നാൽ ഇന്ന് ഏഴ് മണിയോടുകൂടിയാണ് സംഭവം പുറം ലോകം അറിയുന്നത്.

മുറി തുറക്കാതിരുന്നതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ്
സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

prp

Leave a Reply

*