മോന്‍സനെതിരായ പോക്സോ കേസ് അട്ടിമറിയ്ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോപണം. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് ആരോപണം.
മോന്സന് അനുകൂലമായി സംസാരിച്ച ഡോക്ടര്‍മാര്‍ വൈദ്യ പരിശോധനയ്ക്കിടെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി അറിയിച്ചു.എന്നാല്‍ ആരോപണം തെറ്റെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.അതേ സമയം
മോന്സന് മാവുങ്കലിന് യാതൊരു സംരക്ഷണവും നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മോന്‍സനെതിരായ പീഡനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരയായ പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചാണ് വൈദ്യപരിശോധനക്ക് വിധേയയാക്കിയത്. പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ മോന്സന് അനുകൂലമായി സംസാരിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.
മാത്രമല്ല തന്നെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ആരോപിച്ചു. ഇതിനിടെ ഇവിടെ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നും ഇക്കാര്യം ഉള്‍പ്പടെ മജിസ്ട്രേറ്റിന് രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.
കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയായിരുന്നു പെണ്‍കുട്ടി പരാതി പറഞ്ഞത്. എന്നാല്‍ ഇത് സംബന്ധിച്ച് പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു.അതേ സമയം പെണ്‍കുട്ടിയുടെ ആരോപണം തെറ്റാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.
രണ്ട് വനിതാ ഡോക്ടര്‍മാരാണ് പെണ്‍കുട്ടിയെ പരിശോധിച്ചത്. വൈദ്യപരിശോധനയ്ക്കിടെ സ്വാഭാവികമായി അറിയേണ്ട കാര്യങ്ങള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ ചോദിച്ചത്. എന്നാല്‍ പരിശോധന പൂര്‍ത്തിയാകും മുന്‍പ് പെണ്‍കുട്ടി ഇറങ്ങിപ്പോവുകയായിരുന്നുവെന്നും ഇക്കാര്യങ്ങള്‍ കളമശ്ശേരി പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം മോന്സന് മാവുങ്കലിന് ഒരു തരത്തിലുള്ള സംരക്ഷണവും നല്കുന്നില്ലന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. മോന്‍സനെതിരെ കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നതെന്നും തട്ടിപ്പും
ലൈംഗിക പീഡനവും അടക്കംആറ് കേസുകള്‍ രജിസ്റ്റര്‍
ചെയ്തതായും പൊലീസ് മേധാവി ഹൈക്കോടതിയെ
അറിയിച്ചു.
മോന്‍സനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം മതിയാവുമോ എന്ന കോടതിയുടെ ചോദ്യത്തിനാണ് ഡി ജി പി
അനില്‍ കാന്ത് വിശദീകരണം നല്‍കിയത്. പ്രത്യേക അന്വേഷണ സംഘത്തിന്‍്റെ കാര്യക്ഷമതയില്‍ സംശയത്തിന് അടിസ്ഥാനമില്ല.
ഫലപ്രദവും നിഷ്പക്ഷവുമായ അന്വേഷണമാണ് നടക്കുന്നത്. പരാതി കിട്ടി രണ്ട് ദിവസത്തിനകം മോന്‍സനെ അറസ്റ്റ് ചെയ്തു. മകളുടെ വിവാഹ നിശ്ചയത്തിന്്റെ അന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നത് പ്രതിക്ക്
പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ സ്വാധീനമുണ്ടെന്ന ആരോപണത്തെ ഖണ്ഡിക്കുന്നതാണ്.
പ്രതി സെപ്തംബര്‍ 26 മുതല്‍ റിമാന്‍ഡിലാണ്. അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണ്. നിലവിലുള്ള സംഘത്തിന്‍്റെ
അന്വേഷണം പര്യാപ്തമാണന്നും ഡിജിപി വ്യക്തമാക്കി.മോന്‍സന്‍്റെ അറിവോടെ പൊലിസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുന്‍ ഡ്രൈവര്‍ അജിത് സമര്‍പ്പിച്ച പൊലിസ് പീഡന പരാതിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും.

