ദുബൈ: യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
യുവതിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നും യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

