ഹൈദരാബാദ്: മലയാള സിനിമാലോകത്തെ ജനപ്രിയ താരം മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്.
ഇത് ആദ്യമായിട്ടാണ് ഒരു മലയാള നടന് അന്ധ്രാപ്രദേശ് സര്‍ക്കാറിന്‍റെ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ജനതാ ഗാരേജിലെ അഭിനയത്തിനു ജൂനിയര്‍ എന്‍ ടി ആറിനാണ് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. കോരാട്ടാല ശിവ സംവിധാനം ചെയ്ത ‘ജനതാ ഗ്യാരേജ്’ അദ്ദേഹത്തിനു മികച്ച സംവിധായകന്‍ എന്ന അവാര്‍ഡും നേടിക്കൊടുത്തു.
ജൂനിയര്‍ എന്‍ ടി ആര്‍, ഉണ്ണി മുകുന്ദന്‍, സമാന്ത, നിത്യാ മേനോന്‍ തുടങ്ങിയ വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.
