മോദി സര്‍ക്കാരിനെ പരിഹസിച്ച് ഷാഫി പറമ്ബില്‍ എം എല്‍ എ. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
അറുപത് വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസിന് ചെയ്യാന്‍ സാധിക്കാത്തത് എത്ര പെട്ടന്നാണ് മോദിജി ചെയ്തത് എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇന്ധനവിലയും ഗ്യാസ് വിലയും കൂടുന്നതിനെക്കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്.
“60 വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസിന് ചെയ്യാന്‍ സാധിക്കാത്തത് എത്ര പെട്ടന്നാണ് മോദിജി ചെയ്തത്. 40 ആകും 40 ആകും പറഞ്ഞിട്ടിപ്പോ അര ഡോളറിന് 40 ആയി…ഇന്ധനത്തിന് 100 കടന്നു,ഗ്യാസിന് 1000 വും കടന്നു.”- എന്നാണ് ഷാഫി പറമ്ബില്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കടക്കുന്നത്. ഇന്ന് രാവിലെ 79.98 എന്ന നിലയിലാണ് പ്രാദേശിക കറന്‍സി വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 80.0175 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി.

