അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്കി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയമാണ് മോദിയുടെ പേരിലേക്ക് മാറ്റിയതായി ഉദ്ഘാടന വേളയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചത്.
ഈ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകുന്നത്. ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമിപൂജയോടെയാണ് ഉദ്ഘാടനചടങ്ങുകള്‍ നടന്നത്. ആഭ്യന്തര മന്ത്രി അമിത്ഷാ, ബിസിസിഐ സെക്രട്ടറി ജയ്ഷാ, കായിക മന്ത്രി കിരണ്‍ റിജിജു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

