മോദിയുടെയും ഷീജിങ് പിങ്ങിന്റെയും സാന്നിദ്ധ്യം ഏഷ്യന്‍ ഉച്ചക്കോടിയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു; ഇരു നേതാക്കളുടെയും കൂടിക്കാഴ്‌ച്ചയില്‍ ഇനിയും വ്യക്തതയില്ല

ന്യൂഡല്‍ഹി: ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച്‌ സംഘര്‍ഷം ഉണ്ടാക്കിയതിന് ശേഷം നടക്കുന്ന ആദ്യ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ പങ്കെടുക്കും.

കൊറോണയ്‌ക്ക് മുന്‍പ് ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തകളില്‍ ശക്തമായ സംഘര്‍ഷം നിലനിന്നിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിങ് പിംഗും പങ്കെടുക്കും.

ഏഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളോടൊപ്പം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും പങ്കെടുക്കും. 2020ല്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈന നടത്തിയ അക്രമത്തെ ഇന്ത്യ ശക്തമായി നേരിടുകയും ചൈനക്കെതിരെ താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.

നിരവധി ചൈനീസ് മൊബൈല്‍ ആപ്പുകളും, വസ്തുക്കളും ഇന്ത്യയില്‍ നിരോധിക്കുകയും ശക്തമായ സാമ്ബത്തിക പ്രതിരോധം ചൈനയ്‌ക്ക്മേല്‍ ഇന്ത്യ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന വിഷയങ്ങള്‍ വ്യകതമല്ലെങ്കിലും അതിര്‍ത്തി സംരക്ഷണം ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ ഇന്ത്യ കൃത്യമായ നിലപാട് അറിയിക്കുമെന്നാണ് സൂചന. ഉച്ചകോടിയില്‍ ഷീയുമായി മോദി തനിച്ച്‌ കൂടിക്കാഴ്ച നടത്തില്ലെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു.

prp

Leave a Reply

*