മോ​ദി​ക്ക് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​തി​ല്‍ തെരഞ്ഞെടുപ്പ് കമ്മീഷനി​ല്‍ ഭി​ന്ന​ത

ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന പരാ​തി​ക​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത്ഷാ​യ്ക്കും ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ വി​ഷ​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ല്‍‌ ഭി​ന്ന​ത. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം പരി​ഗ​ണി​ക്കു​ന്ന സ​മി​തി അം​ഗം അ​ശോ​ക് ല​വാ​സ ക​മ്മീ​ഷ​ന്‍റെ യോഗ​ങ്ങ​ളി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. 

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കും ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​തെ​ന്നാ​ണ് ല​വാ​സ​യു​ടെ നി​ല​പാ​ട്. ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​ക്കൊ​ണ്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ല്‍ ല​വാ​സ നേ​ര​ത്തേ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വി​യോ​ജി​പ്പ്‌ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും അ​ന്തി​മ ഉ​ത്ത​ര​വി​ല്‍ അ​ത് ഉണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ല​വാ​സ വ്യ​ക്ത​മാ​ക്കുന്നു.

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന ചീ​ഫ് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ അ​ട​ങ്ങു​ന്ന മൂ​ന്ന് അം​ഗ സ​മി​തി​യി​ലെ അം​ഗ​മാ​ണ് ല​വാ​സ. അ​തേ​സ​മ​യം. ല​വാ​സ​യു​ടെ വി​യോ​ജി​പ്പ് പരി​ഗ​ണി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ വി​ഭ​ജി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് വി​മ​ര്‍​ശി​ച്ചു.

prp

Leave a Reply

*