അതേയ് ഇത് മൂത്രം ഒഴിച്ചതല്ല, ഡിസൈനാ; വൈറല്‍ ജീന്‍സ്‌ വിപണിയിലേക്ക്

മറ്റുള്ള വസ്ത്രങ്ങളെ അപേക്ഷിച്ച്‌ ഇന്നത്തെതലമുറ ഏറെ ഇഷ്ടപ്പെടുന്ന വസ്ത്രമാണ് ജീന്‍സ്. പുരുഷനായാലും സ്ത്രീയായാലും ധരിക്കാന്‍ ഏറ്റവും എളുപ്പമുള്ള വസ്ത്രമായാണ് ജീന്‍സിനെ കാണുന്നത്.

അതിനാല്‍ തന്നെ ജീന്‍സിന്റെ പല തരത്തിലുള്ള ഫാഷന്‍ ട്രെന്‍ഡുകളും ഇപ്പോള്‍ വിപണിയില്‍ സജീവമാണ്.

കണ്ടാല്‍ കീറിയ പോലെ തോന്നുന്ന ജീന്‍സ്, പുല്ലിന്‍റെ കറ പോലെ തോന്നുന്ന ജീന്‍സ്,നരച്ചനിറം പോലെതോന്നുന്ന ജീന്‍സ് അങ്ങനെ പല രസകരമായ ഡിസൈനുകളില്‍ ജീന്‍സുകളുണ്ട്.

എന്നാലിപ്പോള്‍ ഇവയില്‍ നിന്നെല്ലാം കുറച്ചധികം വിചിത്രമായ ഡിസൈനിലുള്ള ഒരു ജീന്‍സാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് വൈറലാകുന്നത്.

എന്താണെന്നല്ലേ, മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനാണ് ഈ ജീന്‍സിനെ വൈറലാക്കിയത്. ഒറ്റനോട്ടത്തില്‍ ഈ ജീന്‍സ് ധരിച്ചിരിക്കുന്നയാള്‍ പാന്‍റില്‍ മൂത്രമൊഴിച്ചതാണെന്നേ കാണുന്നവര്‍ക്ക് തോന്നൂ.

എന്നാല്‍ സംഭവം ഡിസൈനാണ് കേട്ടോ. ന്യൂയോര്‍ക്കിലുള്ള ‘വെറ്റ് പാന്‍റ്സ് ഡെനിം’ എന്ന കമ്ബനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്.

മൂത്രമൊഴിച്ച ഡിസൈനുള്ള പാന്റ് വിവിധ തരത്തിലും കളറിലുമായാണ് കമ്ബനി വിപണിയില്‍ എത്തിക്കുന്നത്. ‘നന‍ഞ്ഞ ലുക്കിലും ഉണങ്ങിയ ഫീല്‍’ എന്നതാണ് കമ്ബനിയുടെ പരസ്യ വാചകം.

എലിപ്പനി: ജാഗ്രത വേണം

ജന്തുജന്യ രോഗം. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റു മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് രോഗ സാധ്യത ഏറെയുള്ളത്.

പനി, പേശിവേദന, തലവേദന, വയറുവേദന,ഛര്‍ദ്ദി, കണ്ണുചുവപ്പ് എന്നിവ പ്രാരംഭ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കാണുമ്ബോള്‍ത്തന്നെ ശരിയായ ചികിത്സ സ്വീകരിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്

prp

Leave a Reply

*