എം.എം. മണി‍യുടെ ചിത്രം ചിമ്ബന്‍സിയുടെ ശരീരത്തില്‍; മഹിള കോണ്‍ഗ്രസ് മാര്‍ച്ച്‌ ‍വിവാദത്തില്‍; ഖേദം പ്രകടിപ്പിച്ച്‌ സംഘടന

തിരുവനന്തപുരം: എംഎല്‍എ എം.എ. മണിയെ അധിക്ഷേപിച്ച്‌ മഹിള കോണ്‍ഗ്രസ്. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് അധിക്ഷേപമുണ്ടായത്.

മണിയെ ചിമ്ബന്‍സിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസുകാര്‍ എത്തിയത്. ചിമ്ബന്‍സിയുടെ ചിത്രത്തില്‍ ചിത്രം വെട്ടി ഒട്ടിച്ചായിരുന്നു കട്ടൗട്ട്. വംശീയമായ അധിക്ഷേപമാണിതെന്ന ആരോപണവും ഉയര്‍ന്നു. മണിക്കെതിരെ മോശമായ പരാമര്‍ശകളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിഷയം വിവാദമായതോടെപ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിച്ചു.തുടര്‍ന്ന് ഖേദ പ്രകടനവുമായി മഹിള കോണ്‍ഗ്രസ് രംഗത്തെത്തി.

കെ.കെ രമയ്ക്ക് എതിരെ എം.എം മണി നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച്‌ നടത്തിയത്. മാര്‍ച്ചില്‍ ഉപയോഗിച്ച ബോര്‍ഡ് എം.എം മണിയെ വ്യക്തിപരമായി അവഹേളിക്കുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ രീതിയല്ല.

നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ഈ ബോര്‍ഡ് കൊണ്ടു വന്നത്. അല്ലാതെ മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല. ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടയുടനെ അത് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോര്‍ഡ് എം.എം മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്നും ജില്ല കമ്മിറ്റി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

prp

Leave a Reply

*