നന്മണ്ടയില്‍ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍: ദുരൂഹത!

missing-woman-s-body-found-in-a-quarry-in-nanmanda-kozhikode

കോഴിക്കോട്: നന്മണ്ടയില്‍ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍ കണ്ടെത്തി.

പാറക്കുഴിയില്‍ രഗീഷിന്‍്റെ ഭാര്യ ശിശിരയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ശിശിരയെ കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവ് രഗീഷിന്‍്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

രാവിലെ മുതല്‍ നാട്ടുകാരും ഫയര്‍ ഫോഴ്സും മുങ്ങല്‍ വിദഗ്ധരും പരലാട് ക്വാറിയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശിരയുടെ മൊബൈല്‍ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്വാറിയില്‍ തെരച്ചില്‍ ആരംഭിച്ചത്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും എത്തി. നരിക്കുനി ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് ക്വാറിയില്‍ തെരച്ചില്‍ നടത്തിയത്.

prp

Leave a Reply

*