‘എല്ലാ വര്‍ഗീയതയും സമം, കുട്ടിക്ക് അതിന്റെ ആപത്ത് അറിയില്ല’: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ചെറിയ കുട്ടി ഉയര്‍ത്തിയ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും, വര്‍ഗീയത നാടിനും നാട്ടിലെ ജനങ്ങള്‍ക്കും ആപത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന ഒരാളുടെ ചുമലില്‍ കയറിയിരുന്ന്, വര്‍ഗീയ മുദ്രാവാക്യം വിളിക്കുന്ന കുട്ടിക്ക് അതിന്റെ ആപത്ത് എന്താണെന്ന് അറിയില്ലെന്നും എല്ലാ വര്‍ഗീയതും സമമാണെന്നും മുഖ്യമന്ത്രി പറയുന്നു.

അതേസമയം, പ്രകടനം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. കുട്ടിയെ ഇതുവരെ തിരിച്ചറിയാനായില്ലെന്ന് ജില്ലാ പൊലീസ് അറിയിച്ചു. കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കുട്ടിയെ അറിയില്ലെന്നാണ് അന്‍സാര്‍ പൊലീസിനോട് പറഞ്ഞത്. പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ് അന്‍സാര്‍ നല്‍കിയിരിക്കുന്ന മൊഴി. അന്‍സാറിന്റെ മൊഴി പൊലീസ് പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ല. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിലെ ഗൂഢാലോചന അടക്കം അന്വേഷിക്കും. ദൃശ്യങ്ങള്‍ തെളിവുകളായി ശേഖരിച്ച്‌ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ റാലിയിലാണ് പ്രവര്‍ത്തകന്‍്റെ തോളിലേറി എത്തിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനു പുറമെ, ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍്റ് പി.എ. നവാസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകടനത്തിന്‍്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ തെളിവുകളായി ശേഖരിച്ച്‌ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

prp

Leave a Reply

*