എം.ജി സംഘര്‍ഷം: പെഴ്സണല്‍ സ്റ്റാഫ് ഉള്ളതായി അറിയില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: എം.​​ജി സര്‍വകലാശാല കാ​​മ്ബ​​സിലെ സംഘര്‍ഷത്തില്‍ തന്‍റെ പെഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെട്ടതായി അറിയില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അരുണ്‍ കുമാര്‍ എന്നൊരാള്‍ തന്‍റെ പെഴ്സണല്‍ സ്റ്റാഫില്‍ അംഗമാണ്. സംഘര്‍ഷത്തില്‍ അയാള്‍ക്ക് ബന്ധമുണ്ടോ എന്ന് അറിയില്ല. ഈ വിഷയത്തില്‍ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വ്യാ​​ഴാ​​ഴ്​​​ച നടന്ന എം.​​ജി സ​​ര്‍​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നി​​ടെ​​യാ​​ണ് എ.​​ഐ.​​എ​​സ്.​​എ​​ഫ്​ സം​​സ്​​​ഥാ​​ന ജോ​​യ​​ന്‍റ്​ സെ​​ക്ര​​ട്ട​​റി നി​​മി​​ഷ രാ​​ജു​ ഉ​​ള്‍​​പ്പെ​​ടെ പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍ കാ​​മ്ബ​​സി​​ല്‍ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നി​​മി​​ഷ നല്‍കിയ പരാതിയില്‍ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി​​യു​​ടെ ​േപ​​ഴ്​​​സ​​ന​​ല്‍ സ്​​​റ്റാ​​ഫ്​ കെ.എം അരുണ്‍ ഉള്‍പ്പെട്ടതായി പറഞ്ഞിരുന്നു.

കെ.എം അരുണിനെ കൂടാതെ നി​​മി​​ഷ രാ​​ജു​വിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എ​​സ്.​​എ​​ഫ്.​​ഐ എ​​റ​​ണാ​​കു​​ളം ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ്​ ആ​​ര്‍​​ഷോ, ജി​​ല്ല സെ​​ക്ര​​ട്ട​​റി സി.എ. അ​​മ​​ല്‍, പ്ര​​ജി​​ത്ത്​ കെ. ​​ബാ​​ബു, നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

“എസ്.എഫ്‌.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും” എന്ന്​ അലറുകയും “മാറെടി പെലച്ചി” എന്ന് ആക്രോശിച്ചു കൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു എന്നാണ്​ പരാതി. എ.​െഎ.എസ്​.എഫ്​ പ്ര​​വ​​ര്‍​​ത്ത​​ക​​ന്‍ സ​​ഹ​​ദി​​നെ എ​​സ്.​​എ​​ഫ്.​​ഐ​​ക്കാ​​ര്‍ ആ​​ക്ര​​മി​​ക്കു​​ന്ന​​തു​​ ക​​ണ്ട്​ ത​​ട​​ഞ്ഞ​​പ്പോ​​ഴാ​​ണ്​ ത​​ന്നെയും ആക്രമിച്ചതെന്നും ബ​​ലം പ്ര​​യോ​​ഗി​​ച്ച്‌​ ശ​​രീ​​ര​​ത്തി​​ല്‍​​ നി​​ന്നു​​ള്ള പി​​ടി​​ത്തം വി​​ടു​​വി​​ക്കു​​ക​​യാ​​യി​​രു​െ​​ന്ന​​ന്നും നി​​മി​​ഷ രാ​​ജു​ പ​​രാ​​തി​​യി​​ല്‍ പ​​റ​​യു​​ന്നു.

prp

Leave a Reply

*