ലോക ശ്രദ്ധയാകര്‍ഷിച്ച മീ ടു ക്യാമ്പയ്നില്‍ നടന് മുകേഷിനെതിരായ ആരോപണങ്ങളോട് ഭാര്യ മേതില്‍ ദേവിക പ്രതികരിക്കുന്നു. ഒരു ഭാര്യ എന്ന നിലയില്‍ വര്ഷങ്ങള്ക്കെതിരെ നടന്നതെന്ന് പറയുന്ന ഈ ആരോപണത്തില്‍ ആശങ്കയില്ല. മീ ടു ക്യാമ്പയ്ന് സ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ മറികടക്കാന്‍ നല്ലൊരു മാര്‍ഗമാണെന്നും മേതില്‍ ദേവിക പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദേവികയുടെ പ്രതികരണം. പുരുഷന്മാര്ക്കെതിരെ പ്രകോപനമരമായ സന്ദേശങ്ങള്‍ അയക്കുന്ന സ്ത്രീകള്‍ക്കെതിരെയും ഇത്തരത്തില്‍ ഒരു ക്യാമ്പയ്ന് ആവശ്യമല്ലെ?.
നിരവധി ഘട്ടങ്ങളില്‍ മുകേഷേട്ടന്റെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊക്കെ ഇത്തരത്തിലുള്ള മെസേജുകളോടും പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. മീ ടു ക്യാമ്പയ്ന് നല്ലൊരു പ്രതികരണ രീതിയാണ് പക്ഷെ ഇത്തരം പ്രതികരണങ്ങള്‍ കുറച്ചുകൂടി സാന്ദര്ഭികമാകണമെന്ന അഭിപ്രായമുണ്ടെന്നും മേതില്‍ ദേവിക പറഞ്ഞു.
