കനത്ത മഴ വീണ്ടും വരുന്നു; മുന്നറിയിപ്പുമായി അധികൃതര്‍

ദു​ബൈ: രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക്, കി​ഴ​ക്ക്​ മേ​ഖ​ല​യി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

കി​ഴ​ക്ക്​ ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന ന്യൂ​ന​മ​ര്‍​ദം അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ സൃ​ഷ്ടി​ക്കു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തി​ല്‍ തി​മി​ര്‍​ത്തു​പെ​യ്ത മ​ഴ കി​ഴ​ക്ക​ന്‍ എ​മി​റേ​റ്റു​ക​ളി​ല്‍ ദു​രി​തം വി​ത​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഴ​ക്കൊ​പ്പം മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റും പ്ര​വ​ചി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വ​രെ മ​ഴ തു​ട​രാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ നി​ല​വി​ല്‍ കാ​ണു​ന്ന​ത്. മ​ഴ​യെ തു​ട​ര്‍​ന്ന്​ വെ​ള്ളം നി​റ​ഞ്ഞ രാ​ജ്യ​ത്തെ വി​വി​ധ ഡാ​മു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്നു​വി​ടു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.

ശൗ​ഖ, ബു​റാ​ഖ്, സി​ഫ്​​നി, അ​ല്‍ അ​ജ്​​ലി, മം​ദൂ​ഹ്, വു​ര്‍​യ​ഹ്​ എ​ന്നീ ഡാ​മു​ക​ളി​ലെ വെ​ള്ള​മാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്. അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ സം​ഭ​രി​ക്കു​ന്ന അ​ധി​ക ജ​ല​ത്തി​ന്‍റെ സ​മ്മ​ര്‍​ദം ഒ​ഴി​വാ​ക്കു​ന്ന​തി​നും ഭാ​വി​യി​ല്‍ മ​ഴ​യെ നേ​രി​ടാ​നു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യെ​ന്ന നി​ല​യി​ലു​മാ​ണ്​ വി​വി​ധ ഗേ​റ്റു​ക​ള്‍ വ​ഴി വെ​ള്ളം തു​റ​ന്നു​വി​ട്ട​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.

prp

Leave a Reply

*