കൊല്‍ക്കത്ത: കനത്ത മഴയെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളിലായി എട്ടു പേര് മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് കോല്‍ക്കത്തയിലെ പല മേഖലകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. സിക്കിം - ബംഗാള്‍ അതിര്‍ത്തിയിലെ റെയില്‍വേ പ്രൊജക്ട് സൈറ്റിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാല് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. വൈദ്യുത ആഘാതമേറ്റ് മൂന്ന് പേരും വീട് ഇടിഞ്ഞു വീണ് മൂന്ന് പേരും മരിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാര്ബെറ്റയിലും രഘുനാഥ്പുരിലും അഞ്ച് വയസുകാരന് ഉള്‍പ്പടെ മൂന്ന് പേര് മരിച്ചു. അസന്‍സോളില്‍ ചെളികൊണ്ട് നിര്‍മിച്ച കുടിലുകള്‍ തകര്‍ന്നു വീണ അവസ്ഥയിലാണ്.

