ചെന്നൈ: മാവോവാദി ബന്ധം സംശയിച്ച് കോയമ്ബത്തൂര്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.
പുളിയകുളം, പൊള്ളാച്ചി, സുങ്കം എന്നീ ഭാഗങ്ങളിലാണ് റെയ്ഡ്. മാവോവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്നുപേരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയില്‍നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
ചൊവ്വാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായി എന്‍.ഐ.എ റെയ്ഡ് നടത്തുന്നുണ്ട്. ഡല്‍ഹിയിലും കശ്മീരിലും ഉത്തര്‍പ്രദേശിലും റെയ്ഡ് തുടരുകയാണ്.

