മാവോയിസ്റ്റ് നേതാവ് സുജാത ഗൂരുവായൂരിലെത്തി ബോംബ് വച്ചു തകര്‍ക്കുമെന്ന ഭീഷണിയില്‍ സുരക്ഷ അതിശക്തമാക്കി

ഗുരുവായൂര്‍: മാവോയിസ്റ്റ് ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ മാവോയിസ്റ്റ് നേതാവ് സുജാത ഗുരുവായൂരിലെത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് വന്ന ബോംബ് ഭീഷണിയിലാണ് അതീവജാഗ്രത. സുരക്ഷാനടപടികളുടെ ഭാഗമായി ദര്‍ശനത്തിനെത്തുന്ന ഭക്തരെ പ്രത്യേക പരിശോധനയ്ക്ക് ശേഷമാണ് ക്ഷേത്രത്തിലേക്ക് കടത്തിവിടുന്നത്. ക്ഷേത്രത്തിന്റെ ലാന്റ് ഫോണിലേക്കാണ് ‘ക്ഷേത്രത്തില്‍ ബോംബ് വെക്കും തടയാമെങ്കില്‍ തടഞ്ഞോളൂ’ എന്ന ഭീഷണി സന്ദേശം എത്തിയത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ലോഡ്ജുകളിലും ക്ഷേത്രപരിസരത്തെ ഫ്‌ലാറ്റുകളിലും പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ക്ഷേത്രം സെക്യൂരിറ്റി ഓഫിസറെ അന്വേഷിച്ചായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാര്‍ ഉടന്‍ ടെമ്ബിള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സി.ഐ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ക്ഷേത്രത്തിനകത്തും ദേവസ്വം ഓഫിസിലും പരിശോധനകള്‍ നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായി പരിശോധന തുടരുന്നു.

prp

Leave a Reply

*