വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാസ്റ്റര്‍’. ഇപ്പോള്‍ വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെക്കോര്‍ഡ് നേട്ടവുമായിട്ടാണ് ‘മാസ്റ്ററി’ന്റെ ടീസര്‍ യൂട്യൂബില്‍ തിളങ്ങുന്നത്. നവംബര്‍ 14 ന് റിലീസ് ചെയ്ത ടീസറിന് യൂട്യൂബില്‍ ഇതിനോടകം 40 മില്യണ്‍ വ്യൂ ആണ് ലഭിച്ചിരിക്കുന്നത്.അതും ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ നേട്ടം ടീസര്‍ സ്വന്തമാക്കിയതെന്ന പ്രത്യകതയും ഉണ്ട്.
യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടിയിട്ടുള്ള ടീസറുകളില്‍ ഒന്ന് മാസ്റ്റേഴ്സിന്റേതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ചിത്രത്തില്‍ കോളജ് പ്രൊഫസറുടെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയാണ് പ്രതിനായക വേഷത്തിലെത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൈതി’യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും കാത്തിരിപ്പേറുന്ന ചിത്രമാണ് മാസ്റ്റര്‍.

