അടുത്ത കെട്ട് നാളെയാണ് !! കമന്റിട്ടവരെ കല്യാണത്തിന് ക്ഷണിച്ച്‌ അമ്ബിളി ദേവി..!

സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അമ്ബിളി ദേവി. നൃത്തകലയിലൂടെ ആണ് അമ്ബിളി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.

വളരെ വിവാദം നിറഞ്ഞ ഒരു ജീവിതമായിരുന്നു അമ്ബിളിയുടേത്. താരത്തിന്റെ ജീവിത പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാം വലിയ വാര്‍ത്തയായിരുന്നു. ആദ്യ വിവാഹ മോചനം നടന്നതില്‍ പിന്നെ നടന്‍ ആദിത്യ ജയനുമായി നടി വീണ്ടും വിവാഹിതയായി. എന്നാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ താരത്തിന് ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. വിവാഹ മോചന സമയത്ത് ആദിത്യനും അമ്ബിൡും സോഷ്യല്‍ മീഡിയയില്‍ എത്തി പരസ്പരം പഴിചാരിയ സന്ദര്‍ഭം വരെയുണ്ടായി.

ആദിത്യന് പരസ്ത്രീ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമ്ബിളി രംഗത്ത് വന്നത്. ഇപ്പോള്‍ ഇരുവരും വിവാഹ മോചനം വക്കിലാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അമ്ബിളിയുടെ ഓരോ പോസ്റ്റിനും അടിയില്‍ വരുന്ന കമന്റുകളും അതിന് അമ്ബിളി കൊടുത്ത മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അടുത്ത കെട്ട് ഉടനെ ഉണ്ടോ’, എന്നായിരുന്നു താരത്തിന്റെ ഫോട്ടോയ്ക്ക് അടിയില്‍ ഒരാള്‍ കമന്റ് നല്‍കിയത്.

എന്നാല്‍ അതോടെ ഒരുപറ്റം ആരാധകര്‍ തന്നെ ഇയാള്‍ക്ക് പൊങ്കാലയിട്ടുകൊണ്ട് രംഗത്ത് എത്തി. ‘വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്’, ‘ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’, എന്നും ആരാധകര്‍ കമന്റുകള്‍ പങ്കിട്ടു. വിമര്‍ശനത്തിന് തക്ക മറുപടി അമ്ബിളിയും നല്‍കുകയുണ്ടായി. ‘നാളെ ആണല്ലോ, ഉറപ്പായും വരണേ’, എന്നാണ് അമ്ബിളി നല്‍കിയ മറുപടി.

prp

Leave a Reply

*