തൃശൂര്‍: ബംഗാള്‍ സ്വദേശിയായ മന്‍സൂറിനെ ഭാര്യ രേഷ്മയും കാമുകന്‍ ബീരുവും കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ.
യുവാവിനെ മദ്യം കൊടുത്ത് മയക്കിയ ശേഷം കമ്ബിപ്പാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. കൊലപാതക വിവരം കുട്ടികളറിയാതിരിക്കാനും ഇരുവരും ശ്രദ്ധിച്ചു.
സ്വര്‍ണപ്പണിക്കാരനായ മന്‍സൂറിന്റെ സഹായി കൂടിയായിരുന്നു ബീരു. ഇരുനില വാടകവീട്ടില്‍ മന്‍സൂറും ഭാര്യയും രണ്ട് കുട്ടികളും മുകളിലും, ബീരുവും കുട്ടിയും താഴെയുമായിരുന്നു താമസം. മുകള്‍ നിലയില്‍ കൊലപാതകം നടക്കുമ്ബോള്‍ താഴെയുള്ള മുറിയില്‍ കുട്ടികള്‍ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ പപ്പയെ അന്വേഷിച്ചപ്പോള്‍ പുലര്‍ച്ചെ നാട്ടില്‍പോയെന്നും രേഷ്മ കുട്ടികളോട് പറഞ്ഞു.
പന്ത്രണ്ടാം തീയതിയാണ് കൊലപാതകം നടന്നത്. ഒരു ദിവസം മുഴുവന്‍ മന്‍സൂറിന്റെ മൃതദേഹം ടോയ്‌ലറ്റില്‍ ഒളിപ്പിച്ചു. കുട്ടികള്‍ അങ്ങോട്ട് പോകാതിരിക്കാന്‍, പപ്പയുടെ മുറിയില്‍ പോയാല്‍ പപ്പ തല്ലുമെന്നു പറഞ്ഞ് രേഷ്മ ഭയപ്പെടുത്തി. സംഭവങ്ങള്‍ ഒന്നും അറിയാതെ നിഷ്‌ക്കളങ്കമായി സംസാരിച്ച കുട്ടികളുടെ മുഖം തടിച്ചുകൂടിയ നാട്ടുകാരുടെ കണ്ണുകള്‍ നനച്ചു. കൊലപാതകമോ വഴക്കോ നടന്നതിന്റെ ഒരു സൂചനയും കുട്ടികളില്‍ നിന്ന് പൊലീസിന് ലഭിച്ചില്ല. ഇവരെ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ ഞായറാഴ്ച കൊണ്ടുപോയിരുന്നു.

