മഞ്ഞുരുക്കി ശവക്കുഴി തോണ്ടും ഗ്രാമം

സൈബീരിയയിലെ ഒരു ഗ്രാമമാണ് ഓയിമ്യാകോണ്‍. ലോകത്ത് ഏറ്റവും കൂടുതല്‍ തണുപ്പുള്ള ജനവാസ നഗരം. ഇവിടെ മനോഹരമായ ഒരു നദി ഒഴുകുന്നു, ഈ ഗ്രാമത്തിന്റെ പേരാണ് നദിക്കും. ജലത്തിന്റെ കട്ട പിടിക്കാത്ത പാളി, ഉറങ്ങുന്ന ഭൂമി എന്നും അറിയപ്പെടുന്നു. മഞ്ഞുകാലം ജലത്തിലെ മീനുകള്‍ കട്ട പിടിക്കാത്ത വെള്ളത്തിലാണ് ചെലവിടുക. ജീവനോടെ ഒരു തണുപ്പ് കാലം മുഴുവന്‍ ഐസ് പാളികള്‍ക്കിടയില്‍ അവ ജീവിച്ചിരിക്കും. തണുപ്പ് കാലത്ത് മൈനസ് 72 ഡിഗ്രി വരെ ഊഷ്മാവ് താഴാറുണ്ട്. ഇവിടത്തെ മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ സ്ഥാപിച്ച ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍ മൈനസ് 62 ഡിഗ്രി ആയതോടെ പ്രവര്‍ത്തനം നിലച്ചു. ഇന്നത്തെ താപനില ആയിരിക്കില്ല നാളെ. കൂടിയും കുറഞ്ഞുമിരിക്കും. ഇവിടത്തെ വെള്ളം ഒരിക്കലും ഐസാകില്ല എന്നതാണ് അതിശയകരം.

കരുതിയില്ലെങ്കില്‍ കുരുതി നടക്കും

റെയ്ന്‍ ഡിയര്‍ വളര്‍ത്തലുകാരുടെ ഇടത്താവളമായിരുന്നു ഈ സ്ഥലം. ചൂട് വെള്ളം വരുന്ന ഒരു ഉറവ ഇവിടെ ഉണ്ടായിരുന്നു. അവിടെ നിന്നും വെള്ളം ശേഖരിക്കാനാണ് ഇടയന്മാര്‍ ഗ്രാമത്തില്‍ എത്തിയിരുന്നത്. അവര്‍ പിന്നീട് ഇവിടേക്ക് കുടിയേറിത്താമസിക്കാന്‍ ആരംഭിച്ചു. ഇപ്പോള്‍ അഞ്ഞൂറോളം ആളുകളാണ് ഇവിടെയുള്ളത്. വളരെ കരുതലോടെയാണ് ഇവിടെ ജനങ്ങള്‍ തണുപ്പ് കാലം അതിജീവിക്കുക. പേനയിലെ മഷി കട്ടപിടിക്കുക, മുഖം വലിഞ്ഞു മുറുകി മുറിയുക, ബാറ്ററികള്‍ വേഗം ചാര്‍ജ് തീരുക അങ്ങനെ പലതും തണുപ്പുകാലത്തുണ്ടാവും. തണുപ്പ് കാലത്ത് ചിലര്‍ വണ്ടിക്കുള്ളിലാണ് താമസിക്കുന്നത്. ഇലക്‌ട്രോണിക് സാധനങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ വീടിനുള്ളില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്നാല്‍ കൂടുതല്‍ സമയം പുറത്തെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല.

ആളുകള്‍ മരിച്ചാല്‍ അടക്കം ചെയ്യണമെങ്കില്‍ തീ കത്തിച്ച്‌ ആദ്യം മഞ്ഞുരുക്കിക്കളയണം. കുഴിക്കുംതോറും മഞ്ഞുവീണു നിറയും. രണ്ടും മൂന്നും ദിവസങ്ങള്‍ കല്‍ക്കരി കത്തിച്ച്‌ വേണം കുഴിയെടുക്കുവാന്‍. അടക്കം ചെയ്തു കഴിഞ്ഞാലും മൃതദേഹം അഴുകുവാനും താമസമാണ്. ആളുകള്‍ എപ്പോഴും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ വീടിനുള്ളിലായിരിക്കും. ബാത്റൂമുകളെല്ലാം പുറത്തായിരിക്കും. അല്ലെങ്കില്‍ പൈപ്പുകള്‍ കട്ട പിടിച്ചുപോകും. തണുപ്പ് കാലമായാല്‍ ദിവസം 21 മണിക്കൂറെങ്കിലും ഈ ഗ്രാമം ഇരുട്ടിലായിരിക്കും. താപനില മൈനസ് 40 കടന്നാല്‍ മാത്രം ഇവിടെ സ്‌കൂളുകള്‍ അടക്കും. പോസ്റ്റ് ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് റണ്‍വേ എന്നിവയും ഇവിടെയുണ്ട്.

prp

Leave a Reply

*