നടി ആക്രമിക്കപ്പെട്ട സംഭവം: മഞ്ജു വാര്യരുടെ മൊഴിയെടുത്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്ര താരം മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസിന്റെ അന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി: ബി.സന്ധ്യയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ച്‌ രഹസ്യമായിട്ടായിരുന്നു മൊഴിയെടുപ്പ്.

നടി ആക്രമിക്കപ്പെട്ടതു മുതല്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി മഞ്ജു വാര്യര്‍ രംഗത്തുണ്ടായിരുന്നു. കേസിന്റെ അന്വേഷണത്തിന് സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ മഞ്ജു നല്‍കിയെന്നാണ് സൂചന. ഈ സംഭവത്തിന് ശേഷമാണ് നടിമാര്‍ക്കായി വിമെന്‍ കളക്ടീവ് എന്ന സംഘടന മഞ്ജു വാര്യര്‍ മുന്‍കൈ എടുത്ത് രൂപീകരിച്ചത്.

prp

Leave a Reply

*