മലപ്പുറത്ത് പുതിയ അന്താരാഷ്​ട്ര ഡ്രൈവിങ്​ പരിശീലന കേന്ദ്രം വരുന്നു

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം വേ​ങ്ങ​ര​യി​ല്‍ ഷാ​ര്‍ജ മാ​തൃ​ക​യി​ല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ വ​രു​ന്നു. ഇ​ന്‍ക​ലി​നു കീഴിലെ 25 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് കേന്ദ്രം സ്ഥാപിക്കുന്നത് . ഡ്രൈ​വി​ങ്​ ടെ​സ്​​റ്റി​നും പ​രി​ശീ​ല​ന​ത്തി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഇവിടെ പ്ര​ത്യേ​ക​മാ​യി സജ്ജീകരിക്കും .

ഇ​ന്‍ക​ലി‍​ന്റെ വ്യ​വ​സാ​യ പാ​ര്‍ക്കി​നോ​ട​നു​ബ​ന്ധി​ച്ചാ​കും ഇതെന്നാണ് വിവരം . മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ‍​​ ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് പുതിയ തീരുമാനം കൈക്കൊണ്ടത് . മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നു കീ​ഴിലെ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ്രൈ​വി​ങ്​ ട്രെ​യി​നി​ങ്​ ആ​ന്‍​ഡ്​ റി​സ​ര്‍ച്ചി​നാ​യി​രി​ക്കും (ഐ.​ഡി.​ടി.​ആ​ര്‍) ന​ട​ത്തി​പ്പ് ചു​മ​ത​ല.

ഷാര്‍ജയോട് കേരളം അഭ്യര്‍ത്ഥിച്ച നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു ഡ്രൈവിംഗ് പരിശീലന കേന്ദ്രം . ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് ഈ സെന്ററിന്റെ പ്രധാന പ്രത്യേകത. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇതുവഴി ലഭിക്കും. ഷാര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ആവശ്യമായ മേല്‍നോട്ടം വഹിക്കുന്നതാണ് .

prp

Leave a Reply

*