മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; 185 കിലോ കഞ്ചാവ് പിടിച്ചെടുത്തു

മലപ്പുറം: പൂക്കോട്ടുംപാടത്ത് 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് എക്‌സൈസ് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. സംഭവത്തില്‍ പൂക്കോട്ടുംപാടം സ്വദേശി ഹമീദ് ഉള്‍പ്പെടെ നാല് പേരെ എക്‌സൈസ് പിടികൂടി.

നിലമ്ബൂര്‍ എക്‌സൈസിന് ലഭിച്ച വിവരത്തെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് സംഘം പിടിയിലായത്. 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്. കഞ്ചാവ് കടത്തിന് പിന്നില്‍ ആറു പേരുണ്ടെന്നാണ് ലഭിച്ച വിവരം.

ഹമീദ് മലപ്പുറത്തും ഇതര ജില്ലകളിലും വ്യാപകമായി കഞ്ചാവ് എത്തിച്ച്‌ നല്‍കുന്ന കണ്ണിയാണെന്നാണ് എക്‌സൈസ് അറിയിച്ചത്. സംഭവത്തില്‍ ഇനി രണ്ട് പേര് കൂടി പിടിയിലാകാനുണ്ട്.

prp

Leave a Reply

*