മലപ്പുറത്ത് ഭൂമി രണ്ടായി പിളരുന്നു

പെരുമണ്ണ: മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴങ്ങരയില്‍ ഭൂമി രണ്ടായി പിളരുന്നത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തുന്നു. ഏകദേശം 70 മീറ്റര്‍ നീളത്തിലാണ് വിള്ളല്‍. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഒരു വീടിന് വിള്ളലുണ്ടായി. ഇതോടെ പ്രേദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്.

നാല് വര്‍ഷം മുമ്പാണ് പ്രദേശത്ത് വിള്ളല്‍ കാണപ്പെട്ട് തുടങ്ങിയത്. ആദ്യം വിള്ളല്‍ കണ്ടത് പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീട്ടിലായിരുന്നു. സൈനുദ്ദീന്‍ ഈ വിവരം അധികൃതരെ അറിയിച്ചു. അധികൃതരുടെ നിര്‍ദേശമനുസരിച്ച്‌ സൈനുദ്ദീനും കുടുംബവും ഇവിടെ നിന്ന് താമസം മാറി. അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും വിള്ളല്‍ ഉണ്ടായിരിക്കുന്നത്.

പ്രദേശത്ത് പറമ്പില്‍ മേയുകയായിരുന്ന ഒരു ആട് വിള്ളലീലൂടെ ഭൂമിക്കടിയിലേക്ക് വീഴുകയായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ ഇതിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോള്‍ മറ്റൊരു വീടും വീണ്ടു കീറിയ നിലയിലാണ്. റഹീം എന്നയാളുടേതാണ് വീട്. ഇദ്ദേഹവും ഭാര്യയും നാലുകുട്ടികളും ഇവിടെയാണ് താമസിക്കുന്നത്.

prp

Related posts

Leave a Reply

*