മണ്ണെണ്ണയൊഴിച്ചിട്ടും ചിതല്‍ ശല്യം മാറിയില്ല, വീടിനുള്ളില്‍ തീവച്ച്‌ ദമ്ബതികള്‍; മകള്‍ പൊള്ളലേറ്റ് മരിച്ചു

ചെന്നൈ: ചിതല്‍ ശല്യം മാറ്റാന്‍ ദമ്ബതികള്‍ വീടിന് തീയിട്ടതിനെത്തുടര്‍ന്ന് മകള്‍ പൊള്ളലേറ്റ് മരിച്ചു. ചെന്നൈയിലെ പല്ലാവാരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം.

ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന്‍ ബാഷയുടെ മകള്‍ ഫാത്തിമയാണ് (13) മരിച്ചത്.

വീട്ടില്‍ ചിതല്‍ ശല്യം രൂക്ഷമായതോടെ ഹുസൈന്‍ ബാഷയും ഭാര്യയും മണ്ണെണ്ണയൊഴിച്ച്‌ ചിതലിനെ തുരത്താന്‍ നോക്കി. ദിവസങ്ങള്‍ പിന്നിട്ടതോടെ വീണ്ടും ചിതല്‍ ശല്യം തുടങ്ങി. ഇതോടെയാണ് ദമ്ബതികള്‍ തീകൊളുത്തിയത്.

വീട്ടിലെ സാധനങ്ങളിലേക്ക് തീ ആളിപ്പടര്‍ന്നു. വാതില്‍ അടച്ചിരുന്നതിനാല്‍ ഇവര്‍ക്ക് ഓടി രക്ഷപ്പെടാനുമായില്ല. കുടുംബം ഉറക്കെ നിലവിളിച്ച്‌ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി വാതില്‍പൊളിച്ചാണ് ദമ്ബതികളെയും മകളെയും പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

prp

Leave a Reply

*