2019 ല്‍ മലയാളത്തിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, സാനിയ ഇയ്യപ്പന്‍, വിവേക് ഒബ്റോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
ആ വര്‍ഷത്തെ റെക്കോഡ് കലക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്ബുരാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നടന് പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫര്‍. നടന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും ലൂസിഫര്‍ അടയാളപ്പെടുത്തി.
ഹിറ്റ് കോബോയും ലൂസിഫര്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചു
പൃഥിരാജ്-മോഹന്‍ലാല്‍ എന്ന ഹിറ്റ് കോബോയും ലൂസിഫര്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. രണ്ടാം ഭാഗം എമ്ബുരാന് ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസില്‍ ഒരുക്കാനാണ് പൃഥി ശ്രമിക്കുന്നത്. 400 കോടി ബജറ്റിലാണ് എമ്ബുരാന് ഒരുങ്ങുന്നതെന്നാണ് വിവരം. ലൂസിഫറിന് ശേഷം പൃഥി സംവിധാനം ചെയ്ത സിനിമയായിരുന്നു ബ്രോ ഡാഡി. പൃഥിരാജും മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ഫാമിലി ഹിറ്റായിരുന്നു.
സിനിമയ്ക്ക് ഇതുവരെ വിതരണക്കാരെ ലഭിച്ചിട്ടില്ല
ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം സിനിമയുടെ മറു ഭാഷ റീമേക്ക് പ്രഖ്യാപിക്കപ്പെട്ടു. തെലുങ്കില്‍ ചിരഞ്ജീവി നായകനായി ഗോഡ്ഫാദര് എന്ന പേരിലാണ് സിനിമ റീമേക്ക് ചെയ്യപ്പെട്ടത്. ചിത്രീകരണവും പൂര്‍ത്തിയായി റിലീസിന് തയ്യാറെടുക്കുകയാണ് സിനിമ. എന്നാല്‍ റിലീസിന് മൂന്ന് ആഴ്ച മാത്രം ബാക്കി നില്‍ക്കെ സിനിമയ്ക്ക് ഇതുവരെ വിതരണക്കാരെ ലഭിച്ചിട്ടില്ല. 85 കോടിക്ക് സിനിമയുടെ വിതരണാവകാശം വില്‍ക്കാനായിരുന്നു മേക്കേഴ്സ് തീരുമാനിച്ചത്. എന്നാല്‍ ഒരു ഡിസ്ട്രിബ്യൂട്ടര്‍മാരും ഈ സിനിമ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.
സിനിമയുടെ ട്രെയ്ലറിനോ മറ്റോ തെലുങ്ക് സിനിമയില്‍ വലിയ ഓളം സൃഷ്ടിക്കാനായിട്ടില്ല
ചിരഞ്ജീവിയുടെ അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ മിക്കതും പരാജയം ആയിരുന്നു. അവസാനമിറങ്ങിയ ആചാര്യ എന്ന സിനിമ ബോക്സ് ഓഫീസില്‍ കൂപ്പു കുത്തി. ഇതിനാല്‍ തന്നെ ഗോഡ്ഫാദര് സിനിമയുടെ ട്രെയ്ലറിനോ മറ്റോ തെലുങ്ക് സിനിമയില്‍ വലിയ ഓളം സൃഷ്ടിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സിനിമ വാങ്ങുന്നതില്‍ നിന്നും വിതരണക്കാര്‍ പിന്നോട്ടടിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറില്‍ അടുത്തിടെയൊന്നും ഇത്തരമാെരു സ്ഥിതി വന്നിട്ടില്ല. റിലീസിന് മൂന്നാഴ്ച മുമ്ബും വിതരണക്കാരെ ലഭിക്കാത്ത സാഹചര്യം ചിരജ്ഞീവിക്ക് ആദ്യമാണെന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
ഗോഡ് ഫാദര്‍ കൂടി പരാജയപ്പെട്ടാല്‍ കരിയറില്‍ വലിയ തിരിച്ചടിയാവും നേരിടുക
വന്‍ തുകയാണ് ഗോഡ്ഫാദറിനായി നിര്‍മാതാക്കള്‍ ചെലവഴിച്ചിരിക്കുന്നത്. മലയാളത്തില്‍ പൃഥി ചെയ്ത കാമിയോ റോളില്‍ നടന് സല്മാന് ഖാനാണ് തെലുങ്കില്‍ എത്തുന്നത്. ഇതിനായി 20 കോടിയാണ് സല്മാന് വാഗ്ദാനം ചെയ്ത പ്രതിഫലം. എന്നാല്‍ സൗജന്യമായാണ് നടന് ഈ റോള്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ലൂസിഫറില്‍ മഞ്ജു വാര്യര്‍ ചെയ്ത റോളില്‍ എത്തുന്നത് നയന്‍താരയാണ്.
സിനിമയുടെ ട്രെയ്ലര് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആക്ഷന്‍ പാക്ക് ആണ് ചിത്രം എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. രണ്ട് പതിറ്റാണ്ടിലേറെയായി തെലുങ്ക് സിനിമയുടെ അമരത്തിരിക്കുന്ന ചിരഞ്ജീവിക്ക് ഗോഡ്ഫാദര് കൂടി പരാജയപ്പെട്ടാല്‍ കരിയറില്‍ വലിയ തിരിച്ചടിയാവും നേരിടുക.

