പെട്ടി പൊട്ടിക്കാൻ ഇനി എട്ട് നാൾ; നെഞ്ചിടിപ്പിൽ മുന്നണികള്‍

തിരുവനന്തപുരം: ഇന്ത്യ ആരു ഭരിക്കണമെന്ന തിരഞ്ഞെടുപ്പിൽ ഫലമറിയാൻ ഇനി എട്ടു നാളുകള്‍. ഇന്ത്യന്‍ രാഷ്ട്രീയം ഇത്രമേൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു തിരഞ്ഞെടുപ്പുണ്ടാകില്ല. സൂര്യനു താഴെയുള്ള എല്ലാ വിഷയങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല.

ദേശീയ രാഷ്ട്രീയത്തിൽ നിന്നും ചുരുങ്ങി കേരളത്തിൽ മാത്രമൊതുങ്ങിയ സി പി എമ്മിനാവട്ടെ അതിജീവനമാണ് ഈ തിരഞ്ഞെടുപ്പ്. പ്രതീക്ഷിക്കുന്ന വോട്ടിംഗ് ശതമാനം ലഭിച്ചില്ലെങ്കിൽ ദേശീയ പാർട്ടി എന്ന അംഗീകാരം തന്നെ നഷ്ടമാകും. കോൺഗ്രസിന്‍റെയും വളർച്ചയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. രാഹുൽ ഗാന്ധി ഇഫക്ട് എത്രത്തോളമുണ്ടാകുമെന്ന വിലയിരുത്തൽകൂടിയാണ് ഈ തിരഞ്ഞെടുപ്പ്.

കേരളത്തിൽ ബി.ജെ.പി കൂടിയ വോട്ടിംഗ് ശതമാനത്തിലാണ് ആശ്വാസം കൊള്ളുന്നത്. കേരളത്തിൽ ഒരു സീറ്റ് ഉറപ്പിക്കുന്ന ബി.ജെ.പി രണ്ട് സീറ്റുകൾ കൂടി സ്വപ്നം കാണുന്നുണ്ട്.

prp

Leave a Reply

*