കണ്ണൂര്‍: ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 18 കോടി രൂപയുടെ ഈ മരുന്നിന് തുക കണ്ടെത്താന്‍ നെട്ടോട്ടത്തിലാണ് കഴിഞ്ഞ കുറച്ചുദിവസമായി മാട്ടൂല്‍ ഗ്രാമവാസികള്‍. തങ്ങളുടെ പൊന്നോമനയായ ഒന്നരവയസ്സുകാരന് മുഹമ്മദിെന്റ ജീവന് രക്ഷിക്കാനുള്ള പരിശ്രമത്തിലാണ് ഇൗ നാട്.
ജനിതകവൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗമാണ് മുഹമ്മദിന്. പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വരോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിെന്റ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തില്‍ വീണ്ടുമെത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവന് രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടുകഴിഞ്ഞു. രണ്ട് വയസ്സിനുള്ളില്‍ മരുന്ന് നല്കിയാല് മാത്രമേ അസുഖം ഭേദമാവുകയുള്ളൂ. ഏറെനാളത്തെ ചികിത്സക്കുശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകള്‍ അഫ്രക്ക് സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.
ചക്രക്കസേരയില്‍ അനങ്ങാന്‍പോലും പ്രയാസപ്പെടുന്ന അഫ്ര, തെന്റ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാര്‍ഥനയിലാണ്. മരുന്ന് നല്കിയാല് കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ എ.സി ടെക്നീഷ്യനായ റഫീഖ് ലോക്ഡൗണിനെത്തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. മക്കളില്‍ രണ്ടുപേര്‍ക്കും അപൂര്‍വരോഗം വന്നതിെന്റ വേദനയിലാണ് കുടുംബം. കൈയിലുള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സ നടത്തിയ കുടുംബത്തെ സംബന്ധിച്ച്, മകെന്റ ജീവന് രക്ഷിക്കാനുള്ള മരുന്നിെന്റ ചെലവിനെക്കുറിച്ച് ആലോചിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്.
മാട്ടൂല്‍ ഗ്രാമവാസികള്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഇത്രയുംവലിയ തുക കണ്ടെത്തണമെങ്കില്‍ കാരുണ്യമതികളുടെ സഹായംകൂടിയേ തീരൂ. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിനുള്ള ധനശേഖരണത്തിനായി സമൂഹ മാധ്യമങ്ങളിലടക്കം കാമ്ബയിന് തുടങ്ങിയിട്ടുണ്ട്. കുഞ്ഞിനെ സഹായിക്കുന്നതിന് കേരള ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖയില്‍ മാതാവ് പി.സി. മറിയുമ്മയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.അക്കൗണ്ട് നമ്ബര്‍: 40421100007872. ഐ.എഫ്.എസ്.സി: KLGB0040421. ബ്രാഞ്ച് കോഡ്: 40421. ഗൂഗ്ള്‍ പേ നമ്ബര്‍: 8921223421.ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുവേണം ഈ കുരുന്നുജീവന് രക്ഷിക്കാന്‍; പണം കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ് ഈ ഗ്രാമം

