ലോക്ക്ഡൗണ്‍ കാലത്ത് 150 ലേറെ തവണ പിഴ നല്‍കി ; രസീതുമാലയുമായി റിയാസിന്റെ പ്രതിഷേധം

ലോക്ക്ഡൗണ്‍ കാലത്ത് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പിഴ നല്‍കേണ്ടി വന്നത് നൂറ്റി അമ്ബതിലേറെ തവണയാണ്. മലപ്പുറം പുല്‍പറ്റ സ്വദേശിയായ വരിക്കക്കാടന്‍ റിയാസാണ് ഉപജീവനത്തിന് വേണ്ടി പിഴ നല്‍കേണ്ടി വന്നത്. കുടുംബം പട്ടിണിയിലാകുന്ന അവസ്ഥയിലെത്തിയതോടെ വേറിട്ട പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് റിയാസ്.

ഒന്നര വര്‍ഷത്തിനിടയിലാണ് 150 ലേറെ തവണയാണ് റിയാസിന് പിഴ നല്‍കേണ്ടി വന്നത്. പൊലീസ് പിടിച്ചാല്‍ 500 രൂപയാണ് വാങ്ങുന്നത്. ആര്‍ടിഒ ഉദ്യോഗസ്ഥര്‍ അയ്യായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെ പിഴ ഈടാക്കും. ജിയോളജി വകുപ്പിന്റെ പിഴ പതിനായിരം മുതല്‍ 25000 വരെയാണ്. ഇതുകൂടാതെ ഒരു മാസം ലോറി പിടിച്ചു വെക്കുകയും ചെയ്യും.

500, 10,000 രൂപകളാണ് പലപ്പോഴും പിഴയായി നല്‍കേണ്ടി വരുന്നതെന്ന് റിയാസ് പറയുന്നു. ഓരോ ചെറിയ കാരണത്തിന്റെ പേരിലും പൊലീസും ഉദ്യോഗസ്ഥരും പിഴ ഈടാക്കാകുകയാണ്. പ്രവാസിയായ തനിക്ക് അന്യ രാജ്യത്ത് വാഹനമോടിക്കാന്‍ ഇത്രയും പ്രയാസമുണ്ടായിരുന്നില്ല. റോഡിലിറങ്ങിയാല്‍ പൊലീസ് പിടിക്കുന്ന അവസ്ഥയാണ്. വാഹനവുമായി റോഡിലിറങ്ങിയിട്ട് ദിവസങ്ങളായെന്നും സോഷ്യല്‍മീഡീയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ റിയാസ് പറയുന്നു. വാഹനത്തിന്റെ രേഖകള്‍ പോലും പരിശോധിക്കാതെയാണ് പിഴ ഈടാക്കുന്നതെന്നും ഈ ഡ്രൈവര്‍ ചൂണ്ടിക്കാട്ടി.

prp

Leave a Reply

*