കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ ഒന്നരക്കോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴ വിഹിതമെന്ന് ഇ.ഡി കോടതിയില്‍. ലൈഫ് മിഷന് പദ്ധതിയില്‍ ശിവശങ്കറിനുളള കോഴ വിഹിതം സ്വപ്നയ്ക്ക് നല്‍കിയത് യു.എ.ഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായ ഖാലിദാണ്. ലൈഫ് മിഷനിലെ ആകെ 36 പ്രൊജക്ടുകളില്‍ 26 എണ്ണവും രണ്ട് കമ്ബനികള്‍ക്ക് ലഭിച്ചു.
ഇത് സ്വപ്നയുടെ സ്വാധീനത്താലാണെന്നും ലൈഫ് മിഷന്റെ ടെന്‍ഡര്‍ വിവരങ്ങള്‍ ശിവശങ്കര്‍ കൃത്യമായി സ്വപ്നയ്ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ എന്‍ഫോഴ്സ്മെന്റ് പറയുന്നു. ലൈഫ് മിഷന് കേസില്‍ ശിവശങ്കര്‍ കൈക്കൂലി വാങ്ങിയിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.
എന്നാല്‍ ചോദ്യം ചെയ്യലില്‍ പണമൊന്നും താന്‍ കൈപ്പറ്റിയിരുന്നില്ലെന്നാണ് ശിവശങ്കര്‍ ഇ.ഡിയോട് പറഞ്ഞിരുന്നത്. ലോക്കറില്‍ നിന്ന് ഇ.ഡി കണ്ടെത്തിയ പണം സ്വപ്നയുടേതാണ്. തന്റെ സുഹൃത്തായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനോട് സ്വപ്നയുടെ ആവശ്യപ്രകാരമാണ് ലോക്കര്‍ തുറക്കാന്‍ പറഞ്ഞത്. വിദേശത്ത് നിന്നുളള സാമ്ബത്തിക സഹായം സ്വീകരിക്കുമ്ബോള്‍ ഇടനിലക്കാര്‍ക്ക് കമ്മീഷന് കിട്ടുന്നത് തെറ്റല്ല എന്നാണ് തനിക്ക് നിയമോപദേശം ലഭിച്ചതെന്നായിരുന്നു ശിവശങ്കറിന്റെ ഇ.ഡിയോടുളള പ്രതികരണം.

