ലക്ഷദ്വീപില്‍ പ്രത്യേക ദൗത്യവുമായി ഇന്ത്യന്‍ നാവികസേന: കപ്പലുകളില്‍ ഓക്സിജനും, അവശ്യ മരുന്നും എത്തിച്ച്‌ നല്‍കുന്ന നടപടികള്‍ തുടങ്ങി

കൊച്ചി: ( 26.04.2021) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലക്ഷദ്വീപില്‍ ഓക്സിജന്‍ എക്പ്രസ് എന്ന പ്രത്യേക ദൗത്യവുമായി ഇന്ത്യന്‍ നാവികസേന. കപ്പലുകളില്‍ ഓക്സിജനും, അവശ്യ മരുന്നും എത്തിച്ച്‌ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. 35 ഓക്സിജന്‍ സിലിണ്ടറുകളും, ആന്‍റിജെന്‍ ടെസ്റ്റ് കിറ്റുകളും, പിപിഇ കിറ്റും, മാസ്കും ഉള്‍പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിച്ചു.

കവരത്തി, മിനിക്കോയ് ദ്വീപുകളിലും ദൗത്യസംഘമെത്തി. ലക്ഷദ്വീപിലെ ഒഴിഞ്ഞ ഓക്സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ച നേവി സംഘം ഇതില്‍ ലഭ്യത ഉറപ്പാക്കി ദ്വീപുകളില്‍ തിരിച്ചെത്തിക്കും. അടിയന്തര ഐസിയു സൗകര്യവും, രോഗികളെ കൊച്ചിയിലെത്തിച്ച്‌ വിദഗ്ധ ചികിത്സക്കുള്ള സൗകര്യവും ലഭ്യമാക്കാനുമുള്ള നടപടികളും നാവിക സേന ആരംഭിച്ചിട്ടുണ്ട്.

prp

Leave a Reply

*