എ ടിഎമ്മിൽ നിന്ന് പണം ലഭിച്ചില്ല; പരാതിയുമായി ചെന്നതിനു പിന്നാലെ യുവതിക്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 14000 രൂപ

കൊല്ലം: എടിഎമ്മിൽ നിന്ന് പണം ലഭിക്കാത്തതിനെത്തുടർന്ന് ബാങ്കിൽ പരാതിപ്പെട്ടതിനു പിന്നാലെ യുവതിക്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 14000 രൂപ.

പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഓച്ചിറ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് 7 അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം 14000 രൂപ മാറ്റിയതായി സന്ദേശം ലഭിച്ചത്. ചങ്ങൻകുളങ്ങര വടക്കേ കുമ്പളത്ത് ബാബുരാജിന്‍റെ ഭാര്യ ജയന്തിക്കാണ് ഈ ദുരനുഭവം ഉണ്ടായത് .

കഴിഞ്ഞ 4ന് രാവിലെ 8.15ന് ജയന്തി, ചങ്ങൻകുളങ്ങരയിലുള്ള സൗത്ത് ഇന്ത്യൻ‍ ബാങ്കിന്‍റെ എടിഎമ്മിൽ നിന്ന് 5000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. പണം ലഭിച്ചില്ലങ്കിലും അക്കൗണ്ടിൽനിന്ന് 5000 രൂപ പിൻവലിച്ചതായി ഫോണിൽ സന്ദേശം ലഭിച്ചു. തുടർന്ന് ഇക്കാര്യം കാണിച്ച് പഞ്ചാബ് നാഷനൽ ബാങ്ക് ഓച്ചിറ ശാഖയിൽ പരാതി നൽകി.

രണ്ടു ദിവസത്തിന് ശേഷം ബാങ്കിന്‍റെ കസ്റ്റമർ കെയർ വിഭാഗത്തിൽ നിന്നാണെന്നു പറഞ്ഞ് ഒരു കോൾ വരികയും നഷ്ടമായ 5000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് ചില വെരിഫിക്കേഷൻ നടത്തുകയാണെന്ന് പറഞ്ഞു. ഇതു സംബന്ധിച്ചു വന്ന കുറെ മെസേജുകളും മൊബൈലിൽ ലഭിച്ചു. പിന്നീടാണ് 7 അക്കൗണ്ടുകളിലേക്കായി 14000 രൂപ മാറ്റിയതായി അറിയുന്നത്. സംഭവത്തിൽ ഓച്ചിറ പൊലീസിനും ബാങ്ക് അധികൃതർക്കും പരാതി നൽകിയിരിക്കുകയാണ് .

prp

Leave a Reply

*