നിപയില്‍ നിന്ന് കേരളം സുരക്ഷിതം

കൊച്ചി: നിപ വൈറസ് ബാധയില്‍ നിന്ന് കേരളം പൂര്‍ണ സുരക്ഷിതമെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ദോവേന്ദ്ര മൗര്യ.

21 ദിവസത്തിനിടെ ഒരു കേസു പോലും പൊസിറ്റീവ് ആയില്ലെന്നും പേടി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി തീവ്ര നിരീക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ രോഗപടര്‍ച്ച തടയാന്‍ ബോധവത്കരണം തുടരണമെന്നും പക്ഷി കടിച്ച പഴം കഴിക്കരുതെന്നും മുന്നറിയിപ്പു നല്‍കി.

വൈറസിനെ എത്രവേഗം കണ്ടെത്തുന്നുവോ അത്രയുംവേഗം രോഗപടര്‍ച്ച തടയാന്‍ സാധിക്കും. കേരളത്തിലെ എല്ലാ മെഡിക്കല്‍ കൊളെജുകളിലും അത്യാധുനിക ലാബുകള്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിപ വൈറസിന്‍റെ ഉറവിടം ഉടനറിയാമെന്നും വവ്വാലുകളെ പൂണെയില്‍ പരിശോധിച്ചു തുടങ്ങിയെന്നും പത്തു ദിവസത്തിനകം ഫലം അറിയാനാകുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*